“എ രഞ്ജിത്ത് സിനിമ “ലൊക്കേഷനില്‍ ക്രിസ്മസ് ആഘോഷം

Advertisement

ആസിഫ് അലി,സൈജു കുറുപ്പ്,ആൻസൺ പോൾ,രഞ്ജി പണിക്കർ, നമിത പ്രമോദ്,ഹന്നാ റെജി കോശി,ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ ” എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനിൽ വെച്ച് താരങ്ങളും മറ്റു അണിയറപ്രവർത്തകരും ചേർന്ന് വളരെ വിപുലമായി ക്രിസ്മസ് ദിനം ആഘോഷിച്ചു. ഹരിശ്രീ അശോകൻ,അജു വർഗീസ്, ജെ പി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ,കലാഭവൻ നവാസ്, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്,, പൂജപ്പുര രാധാകൃഷ്ണൻ,
ജോർഡി ഈരാറ്റുപേട്ട,
സബിത ആനന്ദ്,ശോഭ മോഹനൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി,ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു.റഫീക് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസർ-നമിത് ആർ,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-അഖിൽ രാജ് ചിറയിൽ,കോയ,
മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്,സ്റ്റിൽസ്-നിദാദ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,ഷിനേജ് കൊയിലാണ്ടി.ഏപ്രിൽവിഷുവിന് “എ രഞ്ജിത്ത് സിനിമ ” പ്രദർശനത്തിനെത്തും.