അമൃതാ എസ് നായര്‍ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് .
അമൃത കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്രൈഡല്‍ ജ്വല്ലറികളും
വിവാഹ വസ്ത്രങ്ങളും പര്‍ച്ചേസ് ചെയ്യുന്ന ഒരു വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ അമൃതയോട് അപ്പോള്‍ വിവാഹിതയാകാന്‍പോകുന്നോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ആ സംശയം സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുതന്നെ താരം പൊളിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലില്‍ നായിക കഥാപാത്രമായ സുമിത്രയുടെ ഇളയ മകളായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയ അമൃത പിന്നീട് സീരിയലില്‍ നിന്നും പിന്‍മാറിയിരുന്നു. പിന്‍മാറ്റത്തിന്റെ കാരണങ്ങളൊന്നും വ്യക്തമാക്കാത്ത താരം അതിനുശേഷം ഷോര്‍ട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചുകൊണ്ടിരുന്നു.
വിവാഹിതയാകാന്‍ പോകുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഇപ്പോള്‍ താരം തന്നെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത് കൊണ്ട് വിരാമമിട്ടിരിക്കുകയാണ്. സാന്ത്വനം സീരിയലില്‍ വരുണ്‍ ഭദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അജു തോമസാണ് അമൃതയുടെ കൂടെ വരന്റെ ലുക്കിലുള്ളത്. വിവാഹിതയായെന്ന് തോന്നിപ്പിക്കുന്ന ലുക്കിലുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.
ചുവന്ന സാരിയുടുത്ത് സിന്ദൂരമണിഞ്ഞിട്ടുള്ള ഫോട്ടോ ആയതുകൊണ്ട് തന്നെ
പ്രേക്ഷകര്‍ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആശംസകള്‍ അറിയിച്ചുകൊണ്ട് ഒരുപാട് സെലിബ്രിറ്റികളും രംഗത്തെത്തിയതോടെ പ്രേക്ഷകര്‍ താരത്തിന്റെ യഥാര്‍ത്ഥ വിവാഹമാണ് ഇതെന്ന് ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ വിവാഹിതര്‍ ആയിട്ടില്ലെന്നും അമൃതയും അജുവും പുതിയ പരമ്പരയുടെ സെറ്റില്‍ നിന്ന് എടുത്ത ഫോട്ടോ ആണ് ഇതെന്നുമാണ് പുത്തന്‍ റിപ്പോര്‍ട്ട്. ഈ കാര്യത്തെകുറിച്ച് താരം ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇത് ഇവരുടെ ശരിക്കുള്ള വിവാഹമാണോ എന്നത് അമൃതയുടെ വാക്കുകളില്‍ നിന്ന് മാത്രമേ ഇനി
മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവായ താരത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്. നിരവധി പേരാണ് അമൃതയ്ക്ക് വിവാഹമംഗളാശംസകള്‍ നേര്‍ന്നെത്തിയത്. അവരുടെയെല്ലാം ആശംസകള്‍ക്ക് അമൃതാ നായര്‍ വളരെ രസകരമായ മറുപടികളും നല്‍കിയിട്ടുണ്ട്. രണ്ടുപേരും ഫോട്ടോയില്‍ നല്ല ചേര്‍ച്ചയുണ്ട് എന്ന് നിരവധി പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുള്ളത്.