ആലിയയോട് പ്രണയാഭ്യർത്ഥനയുമായി രൺബീർ; വൈറൽ ചിത്രം

Advertisement

ആലിയ ഭട്ടിനോട് പ്രണയാഭ്യർഥന നടത്തുന്ന രൺബീർ കപൂറിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. കയ്യിൽ മോതിരവുമായി കാൽമുട്ടിൽ നിന്നുകൊണ്ട് ആലിയയോട് പ്രണയാഭ്യർഥന നടത്തുന്ന രൺബീറിനെയാണ് ചിത്രത്തിൽ കാണുന്നത്. രൺബീറിന് മുന്നിൽ വികാരാധീനയായി കണ്ണീരണിഞ്ഞു നിൽക്കുന്ന ആലിയയെയും കാണാം.

ഇതേ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രം രൺബീറിന്റെ അമ്മ നീതു കപൂർ കഴിഞ്ഞ ജൂണിൽ പങ്കുവച്ചിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രമെന്നായിരുന്നു ആലിയ ഭട്ട് അന്ന് നൽകിയ മറുപടി. ആലിയയുടെ കൈകളിൽ രണ്‍ബീര്‍ നല്‍കിയ മോതിരവും ആ ചിത്രത്തിൽ കാണാം. ഇപ്പോൾ വൈറലായി മാറിയ ഫോട്ടോയും അന്നേ ദിവസം തന്നെ പകർത്തിയതാണ്.

2022 ആലിയ ഭട്ടിന്റെ ജീവിതത്തിൽ നിറയെ പുതുമകൾ കൊണ്ടുവന്ന വർഷമാണ്. ദീർഘകാലമായി പ്രണയത്തിലായിരുന്ന രൺബീർ കപൂറും ആലിയയും വിവാഹിതരായത് 2022 ഏപ്രിലിൽ ആയിരുന്നു. 2022 നവംബറിൽ ദമ്പതികൾക്ക് രാഹ എന്ന കുഞ്ഞ് ജനിച്ചിരുന്നു.

Advertisement