ഉണ്ണിച്ചേട്ടന്‍ ഓള്‍റെഡി മധുരിച്ച് നിക്കുവാ,മമ്മൂട്ടിയുടെ കമന്‍റ്

Advertisement

ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ‘മാളികപ്പുറം’ പരക്കെ ആഹളാദരവങ്ങളോടെ സ്വീകരിക്കപ്പെടുകയാണ്..

തിയേറ്ററില്‍ നിറഞ്ഞ സദസില്‍ ഓടുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉണ്ണിക്ക് ഒരു ചുവടുമാത്രം എന്നാണ് സംവിധായകന്‍ എം പദ്മകുമാര്‍ വിശേഷിപ്പിച്ചത്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത്. സിനിമയുടെ റിലീസിന് മുമ്ബായി പുറത്തിറക്കിയ പ്രത്യേക ടീസറില്‍ മാളികപ്പുറത്തമ്മയുടെ ചരിതം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയുടെ കാല്‍തൊട്ട് തൊഴുതു. ഉണ്ണിച്ചേട്ടന്‍ ഓള്‍റെഡി മധുരിച്ച് നിക്കുവാ എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.

വിഷ്ണു ശശി ശങ്കര്‍ സംവിധനം ചെയ്ത മാളികപ്പുറം കാവ്യ ഫിലിംകമ്ബനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.