സ്ലീവ്‌ലെസ് ഗൗണിൽ റിമി, സ്ലിം ബ്യൂട്ടിയെന്ന് വിളിച്ച് ആരാധകർ; പുതുവർഷ ഫോട്ടോഷൂട്ട്

Advertisement

പുതുവർഷ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും അവതാരകയും നടിയുമായ റിമി ടോമി. ചുവപ്പ് നിറത്തിലുള്ള വെൽവെറ്റ് സ്ലീവ്‌ലെസ് ഗൗൺ ആണ് റിമി ധരിച്ചിരിക്കുന്നത്. വളരെ സിംപിൾ ഗൗൺ ആണിത്. വസ്ത്രത്തിനനുയോജ്യമായ ഹെയർസ്റ്റൈൽ റിമിയുടെ ലുക്ക് പൂർണമാക്കുന്നു.
എല്ലാവർക്കും പുതുവർഷാശംസകൾ നേർന്നുകൊണ്ട് റിമി ടോമി പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. റിമി വീണ്ടും മെലിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ‘സ്ലിം ബ്യൂട്ടി’യെന്നാണ് ചിലരുടെ കമന്റ്. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്.

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റി മറിച്ചുവെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും ഗായിക അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.