മൈഥിലിക്ക്‌ കുഞ്ഞു പിറന്നു

Advertisement

മലയാളികളുടെ പ്രിയതാരം മൈഥിലിക്ക്‌ കുഞ്ഞു പിറന്നു.താരം തന്നെയാണ്‌ ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്‌.

മൈഥിലി ഗര്‍ഭിണി ആയിരുന്ന സമയത്തെ ചില അഭിമുഖങ്ങളും ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആണ്‍കുഞ്ഞാണ്‌ താരത്തിന്‌ പിറന്നിരിക്കുന്നത്‌. കുഞ്ഞിനൊപ്പം മൈഥിലിയും ഭര്‍ത്താവ്‌ സമ്പത്തും നില്‍ക്കുന്ന ചിത്രങ്ങളാണ്‌ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്‌. നീല്‍ സമ്പത്ത്‌ എന്നാണ്‌ കുഞ്ഞിന്‌ പേരിട്ടിരിക്കുന്നത്‌. കഴിഞ്ഞ ഏപ്രില്‍ 28നാണ്‌ താരവും ആര്‍ക്കിടെക്‌റ്റായ സമ്പത്തും വിവാഹിതരായത്‌.

മമ്മൂട്ടി നായകനായ പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ്‌ മൈഥിലി അഭിനയരംഗത്തേക്ക്‌ കടന്ന്‌ വരുന്നത്‌. പിന്നീട്‌ വളരെ കുറച്ച്‌ ചിത്രങ്ങളില്‍ മാത്രമേ അഭിയനയിച്ചുള്ളൂവെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയ താരമാണ്‌. അത്‌ കൊണ്ട്‌ തന്നെ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന്‌ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്‌.

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്