ചിരഞ്ജീവിയുടെ ഇളയമകള്‍ ശ്രീജയുടെ മൂന്നാം വിവാഹം ഉടനെന്ന് വാര്‍ത്തകള്‍ പുറത്ത്. ശ്രീജയുടെ രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു. 2007 ല്‍ സിരീഷ് ഭരദ്വാജുമായായിരുന്നു ആദ്യവിവാഹം. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
സിരിഷിനെതിരെ മാനസിക പീഡനത്തിന് കേസ് ഫയല്‍ ചെയ്യകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിസിനസുകാരനായ കല്യാണ്‍ ദേവുമായി ശ്രീജ അടുപ്പത്തിലാകുന്നത്.
2016 ല്‍ ബംഗ്‌ളൂരുവില്‍ വച്ച് ആഡംബര പൂര്‍ണമായിരുന്നു വിവാഹം. എന്നാല്‍ ഈ വിവാഹവും നീണ്ടുനിന്നില്ല. ആദ്യ രണ്ട് വിവാഹങ്ങളില്‍ ശ്രീജയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. എന്നാല്‍ അടുത്തിടെ ചിരഞ്ജീവി ശ്രീജയ്ക്ക് 35 കോടിരൂപ വിലവരുന്ന വീട് നല്‍കി . മുമ്ബ് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ ചിരഞ്ജീവി പെണ്‍മക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കും നല്‍കിയിട്ടുണ്ട്. ആര്‍. ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ മലയാളത്തിനും പരിചിതനാണ്.