രാജ്യത്തെ ഏറ്റവും സമ്പന്നനായ താരം ആരെന്നറിയണോ?

Advertisement

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് താരം.

വേൾഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്സാണ് ഈ വിവരം പുറത്തുവിട്ടത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് നടനായ ജെറി സീൻഫെൽഡാണ് ഒന്നാം സ്ഥാനം നേടിയത്.

ടെെലർ പെറി, ഡ്വെയ്ൻ ജോൺസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാൻ, ജോർജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ താരമാണ് ഷാരൂഖ് ഖാൻ. വേൾഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യൺ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി.

ഒന്നാം സ്ഥാനക്കാരനായ ജെറി സീൻഫെൽഡിന് ഒരു ബില്ല്യൺ ഡോളറോളമാണ് ആസ്തി. ഒരു ബില്ല്യൺ ഡോളറോളം ആസ്തിയുള്ള ടൈലർ പെറിയും 800 മില്ല്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണുമാണ് ഷാരൂഖിന് മുന്നിലുള്ള മറ്റു താരങ്ങൾ. ജാക്കി ചാൻ ആറാം സ്ഥാനത്താണ്.