തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വെളിപ്പെടുത്തലുമായി മമ്മൂട്ടി

Advertisement

ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയിൽ എത്തിയ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ജനുവരി 19ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രം ഐഎഫ്എഫ്‌കെയിൽ ഗംഭീര പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ, സിനിമയെ കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നടത്തുകയാണ് മമ്മൂട്ടി. ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ആരും കേസൊന്നും കൊടുക്കാൻ പോകരുത് എന്നാണ് തമാശരൂപേണ മമ്മൂട്ടി പറയുന്നത്.

”ഈ പടത്തിൽ എനിക്ക് രണ്ട് നായികമാരാണ്. രണ്ടു പേരും എന്റെ ഭാര്യമാരായിട്ടാണ് അഭിനയിക്കുന്നത്. ആരും കേസൊന്നും കൊടുക്കാൻ പോവരുത്. സിനിമയിലാണ്. ഒന്ന് തമിഴ് ഭാര്യ, ഒന്ന് മലയാളം ഭാര്യ” എന്നാണ് തമാശയോടെ മമ്മൂട്ടി പറയുന്നത്.

പിന്നാലെ സിനിമയിലെ നായികമാരെ കുറിച്ചും ഷൂട്ടിംഗിനിടയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു. ഒരു നായിക ഭയങ്കര ഡാൻസറാണ്. ഷൂട്ടിംഗ് സമയത്ത് പനിയൊക്കെ വരും. സത്യത്തിൽ പേടിച്ച് പനിക്കുന്നതാണ്. അവിടുത്തെ കാലവസ്ഥ വളരെ മോശമായിരുന്നു.
ചൂട് കൂടുതലായിരുന്നു. ഇദ്ദേഹത്തിന് പനി എപ്പോൾ വരുമെന്നോർത്ത് ഭയന്നാണ് തങ്ങൾ ഷൂട്ടിംഗ് മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നത്. അഭിനയിച്ച് വന്നാൽ പിന്നെ കുറച്ച് നേരത്തേക്ക് തളർന്ന് ക്ഷീണിച്ചൊക്കെ ഇരിക്കും. അഭിനയം വല്ലാത്തൊരു അധ്വാനമാണെന്ന് തനിക്കപ്പോഴാണ് മനസിലായത് എന്നും മമ്മൂട്ടി പറഞ്ഞു.

Advertisement