വിവാഹം എനിക്ക് പറഞ്ഞിട്ടുള്ളതല്ല, രണ്ട് തവണ വിവാഹമെന്നാൽ രണ്ടു തവണജനിക്കുന്നത് പോലെ

Advertisement

സ്വന്തം നൃത്ത മേഖലകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന മേതില്‍ ദേവിക ഇന്ന് മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് . നടന്‍ മുകേഷിനെ വിവാഹം കഴിച്ചതോടെ ദേവിക സെലിബ്രിറ്റി ആയി മാറി. വിവാഹം മുതൽ മുതല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത് വരെ വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തെ വിവാദങ്ങളിലേക്ക് നയിക്കാതെ അത് അവര്‍ കൈകാര്യം ചെയ്ത രീതിയും ഏവരെയും വിസ്മയിപ്പിച്ചു.


ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് മേതില്‍ ദേവിക. ദാമ്പത്യം എന്നത് തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നാണ് മേതില്‍ ദേവിക പറയുന്നത്. രണ്ട് തവണ വിവാഹം കഴിക്കുകയെന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും.

ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നുവെന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം താന്‍ ഇപ്പോള്‍ കരുതുന്നത് ഒരാള്‍ക്ക് ഒരാള്‍ എന്നാണെന്നും മേതില്‍ ദേവിക പറയുന്നുണ്ട്.
സംഗമീര സാഹിത്യത്തിലൊക്കെ പറയാറുണ്ട്, ഒരുത്തിക്കൊരുവന്‍, ഒരുവനൊരുത്തി എന്നൊക്കെ.

അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണ ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

മുകേഷുമായുള്ള ബന്ധത്തിലെ പൊരുത്തക്കേട്ടുകൾ ഇനിയും ദേവിക തുറന്നു പറഞ്ഞിട്ടില്ല.