അനുശ്രീയുടെ പാട്ടിന് പിഷാരടിയുടെ കമന്റ്

Advertisement

നടി അനുശ്രീ പാട്ട് പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മൗനരാഗം എന്ന ചിത്രത്തിലെ ‘ചിന്ന ചിന്ന വണ്ണക്കുയില്‍’ എന്ന ഗാനമാണ് അനുശ്രീ ആലപിക്കുന്നത്. മൈക്ക് കയ്യിൽ പിടിച്ച് ഏറെ ആസ്വദിച്ച് താളം മുറിയാതെയാണ് ആലാപനം. നടി പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു വിഡിയോയ്ക്കു ലഭിക്കുന്നത്.
അനുശ്രീ ഇത്രയും മികച്ച ഗായികയായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മുഴുവൻ പാട്ടും പാടി വിഡിയോ ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.‘അറിഞ്ഞിരുന്നില്ല’ എന്നാണ് നടൻ രമേഷ് പിഷാരടിയുടെ കമന്റ്. സംഗീതസംവിധായകൻ കൈലാസ് മേനോ‍ൻ, നടൻ മുന്ന സൈമൺ തുടങ്ങി നിരവധി പ്രമുഖരാണ് അനുശ്രീയെ അഭിനന്ദിച്ചു പ്രതികരണങ്ങൾ അറിയിക്കുന്നത്.