കീര്‍ത്തി സുരേഷിന്റെ രഹസ്യ പ്രണയം പുറത്ത് കൊണ്ട് വന്ന് തമിഴ് മാധ്യമങ്ങള്‍, കാമുകന്‍ റിസോര്‍ട്ട് ഉടമയെന്നും റിപ്പോര്‍ട്ട്

Advertisement

കീര്‍ത്തി സുരേഷിന്റെ രഹസ്യ പ്രണയം പുറത്ത് കൊണ്ട് വന്ന് തമിഴ് മാധ്യമങ്ങള്‍, കാമുകന്‍ റിസോര്‍ട്ട് ഉടമയെന്നും റിപ്പോര്‍ ട്ട്

മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയാണ് കീര്‍ത്തി സുരേഷ്. ഒരു കാലത്ത് മലയാള സിനിമയിലെ സ്വപ്‌ന നായികയായിരുന്ന മേനകയുടെയും നിര്‍മ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.

സംവിധായകന്‍ പ്രിയദര്‍ശനാണ് കീര്‍ത്തിയെ സിനമയിലേക്ക് കൊണ്ടുവന്നത്. 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സിനിമാ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. അതിന് മുന്‍പ് ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴില്‍ നിന്നടക്കം കൂടുതല്‍ അവസരങ്ങള്‍ കീര്‍ത്തിയെ തേടി എത്തുകയായിരുന്നു. തെലുങ്കിലും കീര്‍ത്തി തിളങ്ങിയിട്ടുണ്ട്. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ തമിഴ് സിനിമകളിലാണ് കീര്‍ത്തി കൂടുതലായി അഭിനയിക്കുന്നത്. മുപ്പതുകാരിയായ കീര്‍ത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. അടുത്തിടെ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, നടിയെ സംബന്ധിച്ച മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാര്‍ത്ത. ഇവര്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്. വീട്ടുകാര്‍ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വര്‍ഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ് ഓണ്‍ലൈന്‍ സിനിമാ മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇക്കാര്യത്തില്‍ വ്യക്തത നല്‍കി കീര്‍ത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കീര്‍ത്തിയ്ക്ക് മലയാളത്തിനേക്കാള്‍ ആരാധകര്‍ കൂടുതലുള്ളത് തമിഴ്‌നാട്ടിലാണ്. തമിഴില്‍ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വാശി എന്ന സിനിമയിലാണ് കീര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീര്‍ത്തി എത്തിയത്.