ഉപ്പും മുളകുമല്ല, ഇരുവരെയും കണ്ടെ തെറ്റിദ്ധിരക്കേണ്ട, ഉപ്പുംമുളകും പരിപാടിയിലൂടെ അച്ഛനും മകളുമായി തിളങ്ങിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന റാണി എന്ന ചിത്രം നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്ബി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. കഥ മണിസ് ദിവാകര്‍. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ഹരീഷ് എ.വി. ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും.