എന്‍റെ കുഞ്ഞിനൊപ്പം,നിറവയറില്‍ ഷംനാകാസിമിന്‍റെ നൃത്തം സ്പെഷ്യല്‍

Advertisement

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിനിടയിലും നടി ഷംന കാസിം തന്‍റെ ജോലി വിട്ടുമാറുന്നില്ല,ഷംനയും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയും കാത്തിരിപ്പിലാണ്. നവാതിഥി എത്തുന്ന വിവരം തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്.

എന്നാല്‍ ഗര്‍ഭകാലത്തും നൃത്ത രംഗത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ താരം തയാറല്ല. നിറവയറില്‍ ഡാന്‍സ് ചെയ്യുന്ന വിഡിയോ ആണ് താരം പങ്കുവച്ചത്.

എന്റെ കുഞ്ഞിനൊപ്പം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരന്‍ നായികയായി എത്തിയ റൗഡി ബോയ്‌സിലെ ബൃന്ദാവനം എന്ന ഗാനത്തിനാണ് ഷംന ചുവടുവെച്ചത്. ഏത് പരിപാടിയിലാണ് ഷംന നൃത്തം അവതരിപ്പിച്ചതെന്ന് വ്യക്തമല്ല. മനോഹരമായ ഗൗണില്‍ അതിമനോഹരവുമായി നൃത്തം ചെയ്യുന്ന ഷംനയുടെ വിഡിയോ ആരാധകരുടെ മനം കവരുകയാണ്.