മകളെ തോളിലേറ്റി നൃത്തം ചെയ്ത് സിതാര; വൈറലായി വിഡിയോ

Advertisement

മകളെ തോളിലേറ്റി നൃത്തം ചെയ്ത് ഗായിക സിതാര കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. കൊച്ചിയിൽ വച്ചു നടന്ന സംഗീതനിശയ്ക്കിടെയാണ് മകള്‍ സാവൻ ഋതുവിനെ തോളിലേറ്റി സിതാര നൃത്തം ചെയ്തത്. ഭർത്താവ് ഡോ.സജീഷും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

സിതാര പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സിതാരയും മകളും ഒരുപോലെ ക്യൂട്ട് ആണെന്നാണ് ലഭിക്കുന്ന കമന്റുകൾ. സിതാരയെപ്പോലെ തന്നെ മകൾ സാവൻ ഋതുവിനും ആരാധകർ ഏറെയുണ്ട്. സിതാര പങ്കുവയ്ക്കുന്ന മകളുടെ ചിത്രങ്ങളും വിഡിയോകളും ചുരുങ്ങിയ സമയംകൊണ്ടാണു സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.