നടി കീര്‍ത്തിസുരേഷിന്‍റെ വിവാഹ വാര്‍ത്ത,മേനകപറയും സത്യം

Advertisement

നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയാണ്.

സ്‌കൂള്‍ കാലം മുതലുളള സുഹൃത്തിനേയാണ് കീര്‍ത്തി വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നുമുളള വാര്‍ത്തകളാണ് ചൂട്പിടിക്കുന്നത്. നിലവില്‍ ഒരു റിസോര്‍ട്ട് നടത്തുന്ന ഈ യാളുമായുളള വിവാഹം നാല് വര്‍ഷത്തിനുളളില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം തളളി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക. മകളുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മേനക വ്യക്തമാക്കി.

ദിലീപ് നായകനായ ‘ കുബേരന്‍’ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ കീര്‍ത്തി പ്രിയദര്‍ശന്റെ ‘ ഗീതാഞ്ജലി’ യിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങിയ കീര്‍ത്തി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒപ്പമായിരുന്നു. ‘ മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കിയിരുന്നു. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ‘ വാശി’ യാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertisement