സ്ഫടികത്തില്‍ ഉര്‍വശി കള്ളുകുടിക്കുന്ന സീനില്‍ ഡബുചെയ്യാന്‍ ഒറിജിനാലിറ്റിക്ക് ഞാനും ചോദിച്ചു ഒരു കുപ്പി,ഭാഗ്യലക്ഷ്മി

Advertisement

പകരം വയ്ക്കാനില്ലാത്ത ശബ്ദം കൊണ്ട് നമ്മുടെ പ്രിയപ്പെട്ട നായികമാരെ മലയാളിത്തത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും ആണ് ഭാഗ്യ ലക്ഷ്മി. വികാരസാന്ദ്രമായ ശബ്ദംകൊണ്ട് ഏറെ മറുനാടന്‍ നായികമാര്‍ മലയാളത്തില്‍ അറിഞ്ഞുവിലസിയത് ഭാഗ്യലക്ഷ്മിയുടെ ശബ്ദ ഗുണം കൊണ്ടാണ്
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിമാര്‍ക്ക് എല്ലാം ശബ്ദം കൊടുത്തതും ഭാഗ്യ ലക്ഷ്മി പറയുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നായികമാര്‍ ആയിരുന്ന നദിയാ മൊയ്തു, കാര്‍ത്തിക, പാര്‍വതി, ശോഭന, ഉര്‍വശി, രേവതി, രഞ്ജിനി, മീന തുടങ്ങി ശബ്ദത്തിനു പിന്നില്‍ ഭാഗ്യ ലക്ഷ്മി ആയിരുന്നു
മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളത്തില്‍ മല്‍സരാര്‍ത്ഥിയായി എത്തിയതോടെ ആണ് ഭാഗ്യലക്ഷ്മിയെ കുറിച്ച് മലയാളികള്‍ കൂടുതല്‍ അറിയുന്നത്. ചില സ്ത്രീ പോരാട്ട പ്രശ്‌നങ്ങളിലും ആ ശബ്ദം മുഴങ്ങിക്കേട്ടു

ഒരു ദേശീയ അവാര്‍ഡും മൂന്നു സംസ്ഥാന അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മി നേടിയിട്ടുണ്ട്. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും അവതാരകയും ആയുമൊക്കെ ഭാഗ്യലക്ഷ്മി എത്താറുണ്ട്. അതേ സമയം ഡബ്ബിംഗ് തിയേറ്ററില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ചില ചലഞ്ചിംഗ് നിമിഷങ്ങള്‍ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

വന്നു കണ്ടു കീഴടക്കി എന്ന ജോഷി സാറിന്റെ ചിത്രം ചെയ്യുമ്പോാഴാണ് എന്റെ മനസ്സില്‍ ആദ്യമായി മറ്റൊരു ഐഡിയ വന്നത്. നടിമാര്‍ ഒരു സീനില്‍ ചെയ്യുന്ന കാര്യം നമുക്കും എന്ത് കൊണ്ട് അത് ചെയ്തു കൊണ്ട് ഡബ്ബിംഗ് ചെയ്തൂടാ. വന്നു കണ്ടു കീഴടക്കി എന്ന ചിത്രത്തില്‍ നദിയ മൊയ്തു കിച്ചണില്‍ വന്നിരുന്നു കൊണ്ട് അപ്പിള്‍ കഴിക്കുന്ന സീന്‍ ഉണ്ട്.

ഞാനും അപ്പിള്‍ കഴിച്ചു കൊണ്ടാണ് അത് ഡബ്ബ് ചെയ്തത്, എന്റെ ഡബ്ബിംഗ് ജീവിതത്തില്‍ ഞാന്‍ ഏറെ സ്ട്രെയിന്‍ ചെയ്തത് സ്ഫടികത്തില്‍ ഉര്‍വശിക്ക് ഡബ്ബ് ചെയ്തപ്പോഴായിരുന്നു. ചിത്രത്തില്‍ ഉര്‍വശി കള്ള് കുടിക്കുന്ന രംഗം ചെയ്തപ്പോള്‍ ഞാനും ഒര്‍ജിനാലിറ്റിക്ക് വേണ്ടി ആവശ്യപ്പെട്ടത് ഒരു പൊട്ടുന്ന കുപ്പിയും വെള്ളവുമായിരുന്നു.

അന്ന് പൊട്ടുന്ന കുപ്പി കിട്ടുക എന്നത് ഏറെ പ്രയാസമായിരുന്നു. പ്ലാസ്റ്റിക് കുപ്പികളാണ് അധികവും. തമിഴ് നാട്ടില്‍ നിന്ന് പാല്‍ കൊണ്ടുവരുന്നത് പൊട്ടുന്ന കുപ്പികളിലാണ്. അങ്ങനെ അതൊരെണ്ണം സംഘടിപ്പിച്ചാണ് ആ രംഗം ഡബ്ബ് ചെയ്തു തീര്‍ത്തത്. മുമ്പ് ഒരിക്കല്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡബ്ബിംഗില്‍ തനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ സന്ദര്‍ഭത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.