പ്രധാനറോള്‍ നല്‍കും പക്ഷേ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും,കാസ്റ്റിംങ് കൗച്ച് അനുഭവം പറഞ്ഞ് നയന്‍താര

Advertisement

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് നയന്‍താര. നായികമാരില്‍ സൂപ്പര്‍താരമായ നയന്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു.

ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ് താരം. അതിനിടെ ഇപ്പോള്‍ ശ്രദ്ധനേടുന്നത് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്. സിനിമാ മേഖലയില്‍ നടന്നുവന്ന കാസ്റ്റിംങ് കൗച്ച് ലോകമൊട്ടാകെ പുറത്തുവന്നപ്പോള്‍ ഇന്ത്യയിലും മലയാളത്തില്‍ പോലും അത്തരം കഥകള്‍ പലരും പുറത്തുപറയാന്‍ തയ്യാറായി. പ്രമുഖ താരങ്ങള്‍ ധൈര്യമായി ഈ കഥകള്‍പുറത്തുവിടുന്നത് ഈ മേഖലയില്‍ ചൂഷണത്തിന് വിധേയരാകുന്ന പുതുമുഖങ്ങള്‍ക്ക് പാഠമാണ്.

താനും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ട് എന്നാണ് നയന്‍താര പറഞ്ഞത്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് താരത്തോട് പറയുകയായിരുന്നു. എന്നാല്‍ തന്റെ അഭിനയ കഴിവിന്റെ പേരില്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് പറഞ്ഞ് നയന്‍താര ചിത്രത്തിലേക്കുള്ള ഓഫര്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അഭിമുഖത്തിനിടെയാണ് താരം തനിക്ക് നേരിട്ട അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലി താരം അനുഷ്‌ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്‌ക ഷെട്ടി പറഞ്ഞത്.

അതിനിടെ ഷാരുഖ് ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നയന്‍താര. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്റെ ഷൂട്ടിംഗില്‍ ഉടന്‍ തന്നെ താരം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കണക്റ്റാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Advertisement