തന്നെ കറുത്ത ശര്‍ക്കരയന്നല്ല വെളുത്ത പഞ്ചസാര എന്നു വിളിക്കൂ, മലയാളത്തിന്‍റെ ചക്കരയും പഞ്ചാരയുമായ മമ്മൂക്കയെ എയറിലേറ്റി സോഷ്യല്‍മീഡിയ

Advertisement

ചക്കരയും പഞ്ചാരയും തമ്മില്‍ ഇത്രവലിയ വ്യത്യാസമോ,വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. താരം റേസിസ്റ്റ് പരാമര്‍ശം നടത്തി എന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം.
പ്രസ് മീറ്റിനിടെ മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്. ഇതിന് മമ്മൂട്ടിയുടെ മറുപടി നല്‍കിയ മറുപടിയാണ് വിവാദമായത്. തന്നെ കറുത്ത ശര്‍ക്കരയന്നല്ല വെളുത്ത പഞ്ചസാര എന്നു വിളിക്കൂ എന്നാണ് മമ്മൂട്ടി പറയുന്നത്.
”നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്.’

‘അറിയാവോ? ആരെങ്കിലും ഒരാളെ പറ്റി അങ്ങനെ പറയോ.ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും, കരിപ്പെട്ടി എന്ന്” എന്നാണ് മമ്മൂട്ടി പറയുന്നത്. കറുപ്പ് എന്നാല്‍ മോശമാണ് എന്ന് മമ്മൂട്ടി ധ്വനിപ്പിച്ചു എന്നാണ് ആക്ഷേപം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വലിയ ചന്ദ്രഹാസമിളക്കുന്നവര്‍ക്കെതിരെ ശരിക്കും മറുപടി പറഞ്ഞ് ആരാധകരും രംഗത്തുണ്ട്. മുഖം വെളുപ്പിച്ച് സിനിമ വേണ്ട എന്ന് വയ്ക്കാമല്ലോ എന്നാണ് ഒരു കമന്‍റ്. മമ്മൂട്ടിയുടെ മഹത്വമറിയാത്ത ആക്ഷേപമാണെന്നും ഇത്തരം ന്യൂജെന്‍ പ്രഹസനങ്ങള്‍ക്ക് മമ്മൂട്ടി നിന്നുകൊടുക്കരുതെന്നും പറയുന്നവരുണ്ട്.

https://www.facebook.com/watch/?v=522208413235022

സിനിമാ മേഖലയില്‍ വിവാദങ്ങളില്‍പെടാത്ത ശ്രദ്ധാലുവും അപ്‌ഡേറ്റഡും ആയ മമ്മൂട്ടിക്ക് താന്‍ പറഞ്ഞ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നസ് മനസ്സിലായിട്ടില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. നേരത്തെ സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും വിവാദമായിരുന്നു. തലയില്‍മുടിയില്ല എന്ന പരാമര്‍ശം ബോഡി ഷെയിമിംങ് എന്നപേരില്‍ വിവാദമായിരുന്നു. ജൂഡ് ആവശ്യപ്പെട്ടില്ലെങ്കില്‍പോലും മമ്മൂട്ടി ജൂഡിനോട് മാപ്പു പറയുകയായിരുന്നു.