നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻസ്റ്റഗ്രാം താരവുമായ ദിയ കൃഷ്ണയുടെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദിയ പ്രണയത്തകർച്ചയിലാണെന്നും അവരുടെ മനസ്സിലെ വേദനകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കാണുന്നതെന്നുമായിരുന്നു പ്രേക്ഷകരുടെ കണ്ടെത്തൽ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ദിയ തന്നെ. ‘‘എന്തൊക്കെ കാണണം’’ എന്നായിരുന്നു വിഷയത്തിൽ ദിയ പ്രതികരിച്ചത്. തന്റെ പേരിൽ വന്ന ഓണ്‍ലൈന്‍ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ദിയയുടെ പ്രതികരണം.
ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് പ്രണയം തകർന്നെന്ന സംശയങ്ങളിലേക്കെത്തിച്ചത്. ‘‘ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.
ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി.
ഇതോടെ ദിയ ബ്രേക്ക് അപ്പ് ആയെന്നും പ്രണയത്തകർച്ചയുടെ വേദനയിലാണെന്നും ചർച്ചകൾ ഉടലെടുത്തു. ദിയ പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും ‘പ്രണയ’വുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ കമന്റുകളും.