സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറ അനുസ്മരണ പ്രഭാഷണം

Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ സ്‌ക്രീനിംഗിന്റെ ഭാഗമായി അന്തരിച്ച വിഖ്യാത സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് ആദരവർപ്പിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനും നിരൂപകനും സംവിധായകനുമായ ശ്രീ. നീലൻ അനുസ്മരണ പ്രഭാഷണം നടത്തി. 2013ലെ ഐ.എഫ്.എഫ്.കെയുടെ ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകിയ വേളയിൽ അക്കാദമി പ്രസിദ്ധീകരിച്ച ‘കാർലോസ് സൗറ: കാലവും കലയും’ എന്ന പുസ്തകം രചിച്ചത് ശ്രീ. നീലൻ ആയിരുന്നു. അക്കാദമി സെക്രട്ടറി ശ്രീ.സി.അജോയ് ചടങ്ങിന് ആമുഖഭാഷണം നടത്തി. തുടർന്ന് കാർലോസ് സൗറ സംവിധാനം ചെയ്ത ‘ദ സെവന്‍ത് ഡേ’ എന്ന സ്പാനിഷ് ചിത്രം പ്രദര്‍ശിപ്പിച്ചു.