ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരിവരും,ശ്വേതാമേനോന്‍

Advertisement

ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരിവരും. എന്റെ ഭര്‍ത്താവ് അത് കാണുമ്പോള്‍ നിന്നെ കുറിച്ച് അയാള്‍ ചിന്തിക്കുകയെങ്കിലും ചെയ്തല്ലോ എന്നാണ് പറയാറുള്ളത്. ശ്വേതാമേനോനാണ് ഈ പറയുന്നത്,ശ്വേതയെപ്പറ്റി വരുന്ന മോശം കമന്റുകളില്‍ ഭര്‍ത്താവിന്റെ പ്രതികരണം തേടിയപ്പോഴാണ് ഈ അഭിപ്രായം താരം തുറന്നടിച്ചത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളത്തിലും മറ്റു ഭാഷാ സിനിമകളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന നടിയാണ് ശ്വേത മേനോന്‍. മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മമ്മൂട്ടി നായകനായി 1991ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ അതിന് മുന്നേ പരസ്യ ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു താരം.

മലയാളത്തില്‍ മൂന്ന് നാല് സിനിമകളില്‍ അഭിനയിച്ച ശേഷം തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം ശ്വേത ചുവടു മാറ്റിയിരുന്നു. ഒരുകാലത്ത് ഹിന്ദി സിനിമകളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു ശ്വേത. ഇടയ്ക്ക് ഒന്ന് രണ്ടു മലയാള സിനിമകളില്‍ മാത്രം തല കാണിച്ചിരുന്ന നടി പിന്നീട് 2010 മുതല്‍ മലയാളത്തില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു.

പിന്നീട് പാലേരിമാണിക്യം, രതിനിര്‍വേദം, സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച് ശ്വേത ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിരുന്നു. ആ സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശ്വേത. ഇതിനു പുറമെ ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങുന്ന ബോള്‍ഡ് നായിക ആയും ശ്വേത അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.

പലരും ചെയ്യാന്‍ മടി കാണിക്കുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് വിജയിച്ചതോടെയാണ് കൂടുതല്‍ അവസരങ്ങളും ശ്വേതയ്ക്ക് ലഭിച്ചത്. അതിനിടെ ബിസിനസുകാരനായ ശ്രീവത്സന്‍ മേനോനുമായി 2011 ല്‍ താരം വിവാഹിത ആയെങ്കിലും വീണ്ടും അഭിനയത്തില്‍ സജീവമായിരുന്നു. ഒരേസമയം കൊമേഴ്സ്യല്‍ സിനിമകളിലും സമാന്തര സിനിമകളുടെയും ഭാഗമാകാന്‍ നടിക്ക് സാധിച്ചു.

ശ്വേതയുടെ പ്രസവം കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ലൈവായി ചിത്രീകരിച്ചതൊക്കെ ഇതിനിടയില്‍ വലിയ വാര്‍ത്ത ആയതാണ്. അടുത്തിടെ വളരെ കുറച്ചു സിനിമകളിലാണ് ശ്വേത അഭിനയിച്ചിട്ടുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷം എത്തിയ പള്ളിമണി എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഒക്കെ പലപ്പോഴും നെഗറ്റീവ് കമന്റുകളും മോശം കമന്റുകളും കേള്‍ക്കേണ്ടി വരാറുണ്ട് ശ്വേതയ്ക്ക്. ഇപ്പോഴിതാ, ആ കമന്റുകളൊക്കെ താന്‍ കാണാറുണ്ടെന്നും ഭര്‍ത്താവിനൊപ്പം ഇരുന്ന് ചിരിക്കാറുണ്ടെന്നും പറയുകയാണ് ശ്വേത മേനോന്‍.

ചില ആണുങ്ങളുടെ വികാരങ്ങള്‍ കാണുമ്പോഴും വായിക്കുമ്പോഴും ഭയങ്കരമായി ചിരിവരും. എന്റെ ഭര്‍ത്താവ് അത് കാണുമ്പോള്‍ നിന്നെ കുറിച്ച് അയാള്‍ ചിന്തിക്കുകയെങ്കിലും ചെയ്തല്ലോ എന്നാണ് പറയാറുള്ളത്. ഹോട്ടെന്നോ, ഹോര്‍ണിയെന്നോ എന്തും എഴുതിയാലും ആ എഴുതുന്ന സെക്കന്റുകളില്‍ എങ്കിലും ചിന്തിക്കുന്നിലെ എന്നാണ് ശ്രീ പറയുക.

അങ്ങനെയൊരു കോണ്‍ഫിഡന്‍സാണ് ശ്രീ എനിക്ക് തരുക. നമുക്ക് വേണമെങ്കില്‍ അതിനെ പുച്ഛത്തോടെയൊക്കെ പറയാം. പക്ഷെ നമ്മള്‍ ഈ ഫീല്‍ഡില്‍ എന്തിനാണ് വന്നത്. ആളുകളുടെ സ്‌നേഹം ലഭിക്കാന്‍. അവരുടെ ശ്രദ്ധ കിട്ടാന്‍. ഇതൊരു പബ്ലിക് ഫീല്‍ഡാണ്. പബ്ലിക് അപ്പോള്‍ അവരുടെ രീതിയില്‍ അല്ലേ സ്‌നേഹിക്കുക. ആ ബോധത്തോടെയാണ് ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതെന്ന് ശ്വേത പറഞ്ഞു.

ഒരു ആള്‍ എന്നെ ഹോര്‍ണിയോ ഹോട്ടിയോ ആയി ഏത് സമയത്ത് കണ്ടാലും അത് എനിക്ക് പ്രശ്‌നമില്ല. അതിപ്പോള്‍ ഞാന്‍ വെല്ല മുത്തശ്ശി ആയി കഴിഞ്ഞിട്ട് ആണെങ്കിലും ശരി. പിന്നെ ഈ ബോള്‍ഡ് എന്ന് കേള്‍ക്കുമ്പോഴേ ടെന്‍ഷന്‍ ആണ്. അതെനിക്കൊരു സ്റ്റുപ്പിഡ് വാക്കായിട്ടാണ് തോന്നുന്നതെന്നും ശ്വേത വിശദമാക്കി.