മകളെ മാനേജറിനൊപ്പം മറ്റൊരു രാജ്യത്തേക്ക് അയച്ചു, അയാൾ മോശമായി പെരുമാറി; സിദ്ദിഖിക്ക് മറുപടിയുമായി ആലിയ

Advertisement

നടൻ നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യ ആലിയയും തമ്മിലുള്ള പോര് തുടരുകയാണ്. നടനെതിരെ രൂക്ഷ വിമർശനമായിരുന്നു ആലിയ ഉന്നയിച്ചത്. തുടക്കത്തിൽ മൗനം പാലിച്ച് നടൻ, വിമർശനങ്ങൾ കടുത്തതോടെ മറുപടിയുമായി എത്തിയിരുന്നു. തങ്ങൾ വിവാഹ ബന്ധം പിരിഞ്ഞതാണെന്നും ആലിയക്ക് പണം മാത്രം മതിയെന്നും നടൻ തുറന്ന കത്തിലൂടെ ആരോപിച്ചു.

ഇപ്പോഴിതാ സിദ്ദിഖിയുടെ തുറന്ന കത്തിന് മറുപടി നൽകിയിരിക്കുകയാണ് ആലിയ. നടൻ വളരെ മോശം പിതാവ് ആണെന്നും വാക്കുകളിൽ മാത്രമാണ് നിശബ്ദത പാലിച്ചത് പ്രവൃത്തികൾ അങ്ങനെയല്ലെന്നും പറഞ്ഞു. കൂടാതെ നടന്റെ മാനേജറിനെതിരേയും ഗുരുതര ആരോപണം ഉന്നിയിക്കുന്നുണ്ട്.

‘ഉത്തരവാദിത്വമില്ലാത്ത പിതാവായ നിങ്ങൾ, പ്രായപൂർത്തിയാകാത്ത മകളെ നിങ്ങളുടെ മനേജറിനോടൊപ്പം മറ്റൊരു രാജ്യത്തേക്ക് അയച്ചു. എന്റെ അറിവോ സമ്മതമോമില്ലാതെ ഒരു ഹോട്ടലിൽ താമസിപ്പിച്ചു. ഈ കാലയളവിനുള്ളിൽ എന്റെ മകളെ അനുചിതമായ രീതിയിൽ ഒന്നിലധികം തവണ അയാൾ ആലിംഗനം ചെയ്‌തു. അവളുടെ എതിർപ്പുകൾ അവഗണിച്ചാണ് ഇതെല്ലാം ചെയ്തത്. ഞാനോ നിങ്ങളോ ഇല്ലാതിരുന്ന സമയത്ത് മാനേജർ ചെയ്ത പ്രവർത്തികൾ നിങ്ങൾക്ക് നിഷേധിക്കാനാവില്ല.

നിങ്ങൾ ഇപ്പോഴും അയാളെ അന്ധമായി വിശ്വസിക്കുന്നു. ഒരു അമ്മ എന്ന നിലയിൽ ഞാൻ ഇതിനെ എതിർത്തപ്പോൾ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്നെ അറസ്റ്റു ചെയ്യാനും നിങ്ങളുടെ ശക്തി കാണിക്കാൻ സാധ്യമായതെല്ലാം ചെയ്തു, പക്ഷേ നിങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല- ആലിയ പറഞ്ഞു.