നാട്ടു നാട്ടുവിന് ഓസ്കർ

Advertisement

ലോസ് ഏഞ്ചൽസ്: 95-ാമത് ഓസ്കർ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനം നേടി.

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലഫൻറ് വിസ്പറേഴ്സ്’ മികച്ച ഷോർട് ഡോക്യുമെൻററി വിഭാഗത്തിൽ പുരസ്കാരം നേടി. എന്നാൽ, ഡോക്യുമെൻററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദാറ്റ് ബ്രീത്ത്സിന് പുരസ്കാരമില്ല.

ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. റെഡ് കാർപ്പറ്റിന് പകരം ഷാംപെയിൻ നിറത്തിലെ കാർപ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. കൊമേഡിയൻ ജിമ്മി കിമ്മൽ ആണ് പുരസ്കാരദാന ചടങ്ങിൻറെ അവതാരകൻ. ദീപിക പദുകോൺ അടക്കം പ്രമുഖരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.