“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതരാകും” തെന്നിന്ത്യയെ ഞെട്ടിച്ചാണ് നടൻ ബെയിൽവാൻ രംഗനാഥന്റെ യുട്യൂബ് വീഡിയോ പുറത്തുവന്നതും വിവാദമായി കത്തിപ്പടരുന്നതും

തമിഴ് സിനിമാ ലോകത്തെ പ്രശസ്തനായ ഹാസ്യ നടനായിരുന്നു ബെയിൽവാൻ രംഗനാഥൻ. രജനിയുൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്കൊപ്പമാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി സിനിമ താരങ്ങളുടെ വാര്‍ത്തകളും വിശേഷങ്ങളും നല്‍കിയാണ് പേരെടുത്തത്.

രംഗനാഥനെ അറിയുന്നവരാണ് ഏറെ താരങ്ങളുമെന്നതിനാല്‍ അതിന് വിശ്വാസ്യത ഏറെയാണ്. എന്നാല്‍ ചാനല്‍ മാര്‍ക്കറ്റു ചെയ്യാന്‍ അതിൽ പല സിനിമാ താരങ്ങളെയും പറ്റി അപകീർത്തികരമായി സംസാരിക്കുന്നു എന്ന പരാതി ഉണ്ട്. ദീര്‍ഘകാലമായി പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നു. അങ്ങനെ സിനിമാ മേഖലയിൽ നടക്കുന്ന പല ബന്ധങ്ങളും അദ്ദേഹം പുറംലോകത്തെത്തിച്ചിട്ടുണ്ട്.കൂടാതെ എം.ജി.ആറിന്റെ കാലം മുതൽ തമിഴ് സിനിമയിൽ ഉള്ളതിനാൽ സിനിമാ താരങ്ങളെ കുറിച്ച് അറിയാത്ത പല രഹസ്യങ്ങളും തന്റെ മാഗസിനിലൂടെ പുറത്ത് വിട്ടിട്ടുണ്ട് നടൻമാർ , നടികൾ, നിർമ്മാതാക്കൾ എന്നിവരെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് ഇദ്ദേഹം ശീലമാക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ അദ്ദേഹവും സിനിമാ മേഖലയിലെ പ്രമുഖരും തമ്മിൽ തർക്കമുണ്ട്.എന്നാൽ അതെല്ലാം വകവെക്കാതെ എതിർപ്പുകൾക്ക് മറുപടി നൽകി ബെയിൽവാൻ തന്റെ ജോലി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശസ്ത സിനിമാ നിരൂപകൻ ബെയിൽവാൻ നടി മീനയെയും നടൻ ധനുഷിനെയും കുറിച്ച് ഞെട്ടിക്കുന്ന വിവരം പറഞ്ഞത്. ഇവര്‍ വിവാഹിതരാകും എന്ന് രംഗനാഥന്‍ ഉറപ്പിച്ച് പറയുകയാണ്.
മീനയും ധനുഷും വാര്‍ത്തയെപ്പറ്റി ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരണം തേടിയവര്‍ക്ക് വാര്‍ത്തയില്‍ സത്യമുണ്ടോ എന്നും പറയാനായിട്ടില്ല.