രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മീന

Advertisement

രണ്ടാം വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി മീന. ഭർത്താവിന്റെ വിയോഗം ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയുള്ള ജീവിതം മകൾക്ക് വേണ്ടിയാണെന്നും മീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

‘വിദ്യാസാഗറിന്റെ വിയോഗം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുളള വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്കാണ് മുൻഗണന . കൂടാതെ നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കും’- മീന പറഞ്ഞു.

2022 ജൂൺ 28 നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. തുടർന്നാണ് നടിയുടെ രണ്ടാംവിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നത്. മീനയും നടൻ ധനുഷും വിവാഹിതരാവുന്നു എന്നുള്ള ബയല്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായി ജീവിച്ചേക്കാമെന്നാണ്’ ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞു.