ഒമര്‍ ലുലു ചിത്രം നല്ല സമയം ഒടിടിയിലേക്ക്

Advertisement

ഒമര്‍ ലുലു ചിത്രം നല്ല സമയം ഒടിടിയിലേക്ക്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് ചിത്രത്തിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. ഡിസംബര്‍ 30-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വിവാദത്തെത്തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്കുശേഷം പിന്‍വലിച്ചിരുന്നു. കോഴിക്കോട് എക്‌സൈസ് കമ്മിഷണര്‍ എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കി.
സൈന പ്ലേ ഒടിടിയിലൂടെയാണ് ചിത്രം വീണ്ടും റിലീസിന് എത്തുന്നത്. വിഷു റിലീസായി ഏപ്രില്‍ 15നാണ് സ്ട്രീമിങ് ആരംഭിക്കുക. സോഷ്യല്‍ മീഡിയയിലൂടെ ഒമര്‍ ലുലു തന്നെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്. ഇര്‍ഷാദിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം.