വൈറൈറ്റി നൃത്തച്ചുവടുമായി നിത അംബാനി

Advertisement

കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി നിത അംബാനി. മുംബൈയില്‍ വെച്ച് നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച് പരിപാടിയിലാണ് ‘രഘുപതി രാഘവ രാജാ റാം’ എന്ന ഗാനത്തിനൊപ്പം നിത ചുവടുവെച്ചത്. ചുവന്ന ലഹങ്കയില്‍ അതിസുന്ദരിയായി ഗാനത്തിനൊപ്പം ചുവടു വെക്കുന്ന നിത അംബാനിയുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. എന്‍എംഎസിസിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവരുടെ നൃത്തത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.