ഇന്നസെന്റിന്റെ വിയോഗം ജഗതി അറിഞ്ഞു, കന്നാസും കടലാസും കണ്ണീരോര്‍മ്മ

Advertisement

ഇന്നസെന്റ് – ജഗതി കൂട്ട്‌കെട്ട് മലയാളികള്‍ ആസ്വദിച്ച് മതിയായിരുന്നില്ല. ഹാസ്യത്തിന്റെ തെക്കും വടക്കുമുള്ള തമ്പുരാക്കന്മാരായിരുന്നു ഇരുവരും. ഇന്നസെന്റിന്റെ വിയോഗം ജഗതി അറിഞ്ഞാ, ഒരു പാട് ആരാധകരുടെ ചോദ്യമായിരുന്നു അത് അറിഞ്ഞു ജഗതിയുടെ കമ്ണുകള്‍ നിറഞ്ഞൊഴുകി വീട്ടുകാര്‍ പറയുന്നു.
ന്യൂസ് കാണുകയും ഫോണില്‍ ന്യൂസ് കേള്‍ക്കുകയും ചെയ്യുന്ന അദ്ദേഹം അറിയാതെ ഇന്നസെന്റിന്റെ വാര്‍ത്ത കേള്‍ക്കുകയായിരുന്നു.

എന്നാല്‍ ആ വാര്‍ത്ത ഭാര്യ മാറ്റാന്‍ നോക്കിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. തുടര്‍ന്ന് മായില്ലൊരിക്കലും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മറക്കാന്‍ ആകില്ല എന്ന് പറഞ്ഞ് ഇന്നസെന്റിനെ കുറിച്ചു പങ്കുവയ്ക്കുന്ന കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇന്നസെന്റിനും ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. ഈ ചിത്രത്തിലും കന്നാസും കടലാസും ഒന്നിച്ചു തന്നെയാണ്.ഇന്നസെന്റ്-നെ അവസാനമായി കാണാന്‍ ജഗതിയുടെ മകള്‍ വന്നപ്പോള്‍ പറഞ്ഞത് അച്ഛന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നതാണ്. എന്നാല്‍ ജഗതിക്ക് ഇപ്പോള്‍ എല്ലാം അറിയാം.

. കാബൂളിവാല എന്ന ചിത്രം ഇന്നസെന്റ് – ജഗതി കൂട്ടുകെട്ടിന്റെ പ്രധാനപ്പെട്ട ഏടായിരുന്നു.

ചവര്‍പെറുക്കികളായ സുഹൃത്തുക്കള്‍ കന്നാസും കടലാസും ഒരു തലമുറയെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതിലൊരാളാണ് എല്ലാവരെയും വിട്ടുപോയത്. കാബൂലിവാലയിലെ കൈനീട്ടം വൈകിട്ടായാ കൊഴപ്പമുണ്ടോ പോലെ ഒരുപാട് ഡയലോഗുകള്‍ ജനം ഇന്നും നെഞ്ചേറ്റി ലാളിക്കുന്നവയാണ്. കാലം മാറിയിട്ടുപോലും അതില്‍ പലതും ഇന്നും സാന്ദര്‍ഭികമായി ഉപയോഗിക്കുന്നു. ട്രോളിലും ഈകഥാപാത്രങ്ങളെ ആരും മറന്നിട്ടില്ല.

Advertisement