ഇവരുടെ മുഖ സാദൃശ്യമുണ്ടോ…? നിങ്ങളെയും സിനിമയിലെടുക്കും…

Advertisement

കോക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ 22-ാമത് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രജിത്ത് സുകുമാരന്‍, സര്‍ജാനോ ഖാലിദ് എന്നിവരുടെ ചെറുപ്പകാലം അഭിനയിക്കാനുള്ള കുട്ടികളെ കണ്ടെത്താനാണ് കാസ്റ്റിങ് കോള്‍. ഇരുവരുടെയും മുഖ സാദൃശ്യമുള്ള 11നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ഫോട്ടോയും പെര്‍ഫോന്‍സ് വിഡിയോയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാനാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷകള്‍ അയയ്ക്കാനാണ് നിര്‍ദേശം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921712426 എന്ന നമ്പറില്‍ വിളിക്കാം.
ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിന് ‘പ്രൊഡക്ഷന്‍ നമ്പര്‍ 22’ എന്നാണ് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന്‍, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരും പ്രധാന വേഷങ്ങളിലെത്തും.