അമ്മയായ സന്തോഷം പങ്കുവെച്ച് ഷംന കാസിം; ആദ്യത്തെ കൺമണിക്ക് ദുബായ് കിരീടാവകാശിയുടെ പേര്

Advertisement

ദുബായ്: മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെ ദുബായിലെ ആശുപത്രിയിലായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ കൺമണിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്.

വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബായിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ ​​േവ്ലാഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. നാനിയും കീർത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ ദസറയാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം. മാർച്ച് 30ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫിസിൽനിന്ന് ഇതുവരെ 100 കോടിയോളം നേടിയിട്ടുണ്ട്.