‘ഇഷാ അംബാനിക്ക് നന്ദി’; ബോളിവുഡ് താരങ്ങളോടൊപ്പം തിളങ്ങി ദുൽഖറും ഭാര്യ അമാലും

Advertisement

അംബാനി കുടുംബം സംഘടിപ്പിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം ദുൽഖർ സൽമാനും ഭാര്യ അമാലും പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ വൻ താരനിര പങ്കെടുത്ത പരിപാടിയിൽ തെന്നിന്ത്യയിൽ നിന്ന് അധികം താരങ്ങൾക്ക് ക്ഷണമില്ലായിരുന്നു. എന്നാൽ ദുൽഖറിനേയും ഭാര്യ അമാലിനേയും അംബാനി കുടുംബം പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

അംബാനി കുടുംബം സംഘടിപ്പിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ തങ്ങളെ ക്ഷണിച്ചതിന് അംബാനി കുടുംബത്തോട് നന്ദി പറയുകയാണ് ദുൽഖർ സൽമാൻ. ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്.

‘നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം. കലയ്ക്കായുള്ള എത്ര മനോഹരമായ വേദിയായിരുന്നു അത്. ഞാൻ മനസ്സിലാക്കുന്നത് ഇത് ഇന്ത്യൻ, അന്തർദേശീയ ഷോകൾക്കുള്ള ലക്ഷ്യസ്ഥാനമായി മാറുമെന്നാണ്. ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ച നിതയോടും മുകേഷ് അംബാനിയോടും ബഹുമാനം. ഞങ്ങളെ പ്രത്യേകം ക്ഷണിക്കുകയും ഞങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമയം കണ്ടെത്തുകയും ചെയ്ത ഇഷക്ക് പ്രത്യേക നന്ദി- ദുൽഖർ കുറിച്ചു.

1 COMMENT

Comments are closed.