മൂന്നു നായികാന്മാരുടെ വ്യത്യസ്ത പോസ്റ്ററുകളുമായി ‘പദ്മിനി’

Advertisement

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പദ്മിനി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മൂന്നു നായികാന്മാരുടെ മൂന്നു പോസ്റ്ററുകളുമായിട്ടാണ് ‘പദ്മിനി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്‍, ഗോകുലന്‍, ജെയിംസ് ഏലിയ, മാളവിക മേനോന്‍, സീമ ജി. നായര്‍, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് ‘പദ്മിനി’.