പിണക്കങ്ങള്‍ മറന്ന് വിജയിയും അജിത്തും ഒന്നിക്കുന്നുവോ…? ആകാംക്ഷയോടെ ആരാധകര്‍

Advertisement

തമിഴ് ഇളയ ദളപതി വിജയിയും അജിത്തും തമ്മിലുള്ള സ്വര ചേര്‍ച്ചയില്ലായ്മയെ കുറിച്ച് ഒരുകാലത്ത് തമിഴിലെ ഒട്ടുമിക്ക സിനിമാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരുടെയും സിനിമകളിലും ഈ ശത്രുത പ്രകടമായിരുന്നു. ഇരു താരങ്ങളുടെയും സിനിമകള്‍ ക്ലാഷ് റിലീസിന് എത്തിയാല്‍ ആരാധകര്‍ക്കിടയിലും ഒരു യുദ്ധ പ്രതീതിയാണ്.
എന്നാല്‍ ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു സിനിമയ്ക്കായി വിജയ്യും അജിത്തും ഒന്നിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്.
പൊന്നിയിന്‍ സെല്‍വന്‍ 2വിന് ശേഷം മണിരത്നം ഒരുക്കുന്ന തമിഴ് സിനിമയില്‍ വിജയ്യും അജിത്തും ഒരുമിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 1995ല്‍ പുറത്തിറങ്ങിയ ‘രാജാവിന്‍ പാര്‍വയിലെ’ എന്ന സിനിമയാണ് വിജയിയും അജിത്തും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഒരേയൊരു ചിത്രം. അതിന് ശേഷം ഇരുവരെയും സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല.