ചുവപ്പിൽ ഗ്ലാമറസ്സായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്

Advertisement

നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുമേഷ് സുകുമാരന്റെ ഫോട്ടോഗ്രഫിയിൽ അതി മനോഹരിയായി ഹണി പ്രത്യക്ഷപ്പെടുന്നു. ശ്രേഷ്ടയാണ് മേക്കപ്പ്. സിൻഡ്രല്ല ഡിസൈൻ സ്റ്റുഡിയോയുടേതാണ് കോസ്റ്റ്യൂം.

ചുവപ്പ് വസ്ത്രത്തിൽ​ ​ഗ്ലാമറസ് ലുക്കിൽ ഹണിയെ കാണാം. രണ്ട് ​ദിവസം മുൻപ് നടന്ന ഒരു പരിപാടിയിലെ ഔട്ട് ഫിറ്റ് ആണ് നടി ധരിച്ചിരിക്കുന്നത്.

വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം വലിയ വിജയം നേടിയിരുന്നു. ഹണി റോസിന്റെ അടുത്ത തെലുങ്ക് പ്രോജക്ടും നന്ദമൂരിക്കൊപ്പമാണ്.