ഗായകന്‍ വിജയ് മാധവും ടെലിവിഷന്‍ താരമായ ദേവിക നമ്ബ്യാരും തങ്ങളുടെ മകന് ആത്മജ എന്ന് പേരിട്ടതിന് പിന്നിലെ കഥ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്ബതികളാണ് ഇരുവരും
ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരദമ്ബതികളുടെ മകന്റെ വിശേഷങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. മകന്‍ ജനിച്ച് 28 ദിവസം പിന്നിട്ടപ്പോള്‍ വീട്ടില്‍ വച്ച് നടത്തിയ ചെറിയൊരു ചടങ്ങിനിടെ പേരിടലും കുടുംബം നടത്തിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പേരിടല്‍ വിവരങ്ങളും വീഡിയോകളും വിജയ് മാധവ് പങ്കുവച്ചു. എന്നാല്‍ ഈ പേരിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുണ്ടാവുകയായിരുന്നു.
‘ആത്മജ മഹാദേവ്’ എന്ന പേരാണ് താരദമ്ബതികള്‍ തങ്ങളുടെ പൊന്നോമനയ്ക്ക് ഇട്ടത്. എന്നാല്‍ ആണ്‍കുട്ടിയായ കുഞ്ഞിന് പെണ്‍കുട്ടിയുടെ പേരെന്തിനാണ് ഇടുന്നതെന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ സംശയം. ഇതോടെ ‘പേരിന്റെ’ പേരില്‍ മറ്റുള്ളവര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടിയുമായി വിജയ് മാധവ് എത്തി.
തന്റെ അറിവില്‍ ആത്മജ മഹാദേവ് എന്നുള്ള പേര് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടാവുന്ന പേരാണെന്ന് വിജയ് മാധവ് പ്രതികരിച്ചു. നമ്മുടെ ആത്മാവിന്റെ ഒരു പാതിയാകാം നമ്മുടെ കുട്ടികള്‍, എന്നതാണ് ഈ പേരിന് അര്‍ത്ഥം. ആത്മജ മഹാദേവ് – ആത്മാവില്‍ നിന്ന് ജനിച്ചത് എന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ കുട്ടി മാഷ് ഈ നാമത്തില്‍ അറിയപെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു..
ഈ പേര് കേട്ടിട്ട് ചിലര്‍ ഇത് പെണ്‍കുട്ടികളുടെ പേരല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു..
പക്ഷെ എന്റെ അറിവില്‍ ഇത് ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇടാവുന്ന പേരാണ്..
നമ്മുടെ ആത്മാവിന്റെ ഒരു പാതി ആവാം നമ്മുടെ കുട്ടികള്‍, അത്രയേ ഇതിനു അര്‍ത്ഥമുള്ളൂ..
ആത്മാവില്‍ നിന്ന് ജനിച്ചത്.
‘ ആത്മജ മഹാദേവ് ‘