ഒരു അവയവവുമായി ബന്ധപ്പെട്ട് ആറ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവസ്ഥകളുമായി സ്ത്രീപക്ഷ ചിത്രം ബി 32 മുതല്‍ 44 വരെ

Advertisement

ഒരു അവയവത്തിന്റെ പേരില്‍ സ്ത്രീ അനുഭവിക്കുന്ന വിഹ്വലതകളെ ഉള്‍ക്കൊണ്ടുകൊണ്ട് സംവിധായിക ശ്രുതി ശരണ്യം ഒരുക്കുന്ന ചിത്രമാണ് ബി 32 മുതല്‍ 44 വരെ. കെഎസ്എഫ്ഡിസിയുടെ നിര്‍മാണ പിന്തുണയേടെ പുറത്തിറങ്ങിയ സ്ത്രീപക്ഷ ചിത്രം പ്രദര്‍ശനമാരംഭിച്ചു.
‘സ്ത്രീ ശരീരത്തിലെ ഒരു പ്രത്യേക അവയവത്തെക്കുറിച്ചാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ആ ഒരു അവയവവുമായി ബന്ധപ്പെട്ട് ആറ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവര്‍ കടന്നുപോകുന്ന അവസ്ഥകളും അതിനെയെല്ലാം മറികടക്കാനുള്ള ശ്രമങ്ങളും എല്ലാം ഇതില്‍ കാണാം. ഇതുവരെ ആരും സംസാരിച്ചിട്ടില്ലാത്ത ഒരു വിഷയം അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്നു എന്നത് തന്നെയാണ് ബി 32 മുതല്‍ 44 വരെ എന്ന സിനിമയുടെ പ്രത്യേകത,’ ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞു. തിരക്കഥ എഴുതിയതും സംവിധായിക തന്നെ.
രമ്യ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, കൃഷ കുറുപ്പ്, അശ്വതി, റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രവര്‍ത്തകരായി 30ഓളം സ്ത്രീകള്‍ ഭാഗമായി.

Advertisement