എസ്.എന്‍. സ്വാമി 72-ാം വയസില്‍ സംവിധാന രംഗത്തേക്ക്….ആദ്യ സിനിമയില്‍ നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍

Advertisement

മലയാളത്തിന് മികച്ച ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി തന്റെ 72-ാം വയസില്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സ്വാമിയുടെ ആദ്യം ചിത്രം എന്നാല്‍ ത്രില്ലര്‍ പശ്ചാത്തലത്തില്‍ ആയിരിക്കില്ലെന്നാണ് സൂചന. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് പ്രമേയം. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയില്‍ നടക്കും.
ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മ്മാണം എറണാകുളത്തപ്പന്‍ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റായ പി. രാജേന്ദ്ര പ്രസാദാണ്.

Advertisement