പുഷ്പരാജ് ആയി മാറിയതോടെ അല്ലുവിന്റെ ഗ്രാഫ് പോയപോക്ക് അത്രയെളുപ്പം ആര്‍ക്കും കേറി മറികടക്കാന്‍ പറ്റിയ രീതിയിലല്ല. .മെയിന്‍ സുകേഗ നഹി സാല’ എന്ന ഡയലോഗിലൂടെ പാന്‍ ഇന്ത്യ സ്റ്റാര്‍ പട്ടം നേടിയ അല്ലു അര്‍ജു
ജനനം കേഴി കേട്ട സിനിമാ കുടുംബത്തില്‍. സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ ബന്ധു കുട്ടിക്കാലം മുതല്‍ സിനിമയില്‍ നിറഞ്ഞുനിന്ന അല്ലു മൂന്നാം വയസ്സില്‍ ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1985-ല്‍ പുറത്തിറങ്ങിയ ‘വിജീത’ എന്ന സിനിമയില്‍ മൂന്നാം വയസ്സില്‍ ബാലതാരമായി അല്ലു അഭിനയിച്ചിരുന്നു . ഇതിന് ശേഷം 2003ല്‍ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലാണ് അല്ലു നായകനായി എത്തുന്നത്. ഇന്ന് പുഷ്പ’യ്ക്ക് മുമ്പും ശേഷവുമെന്നാകും കാലം അല്ലുവിന്റെ കരിയര്‍നോക്കിക്കാണുക എന്നുറപ്പ്. ശേഷമുള്ള കാലമാണ് കാലം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് അല്ലു അര്‍ജുന്‍.
360 കോടിയുടെ ആസ്തിയുള്ള അല്ലുവിന് ഏഴ് കോടിയുടെ വാനിറ്റി വാനും ഉണ്ട്. 100 കോടി വിലമതിക്കുന്ന ആഡംബര വീട്ടിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ‘പുഷ്പ 2’ ഈ വര്‍ഷം പുറത്ത ിറങ്ങും. 125 കോടി രൂപയാണ് അല്ലു ഇതിനായി വാങ്ങിയിരിക്കുന്നത് എന്നാണ് സൂചന . ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് നിലവില്‍ അല്ലു അര്‍ജുന്‍. ആദ്യ ഭാഗത്തിന് 40 കോടി രൂപയാണ് അല്ലു വാങ്ങിയത്.
അല്ലു അര്‍ജുന്‍ ആറ് മാസത്തോളം ആനിമേറ്ററായും ഡിസൈനറായും ജോലി ചെയ്തു. അതിനിടെ പ്രതിമാസം 3500 രൂപ ശമ്ബളമായും ലഭിച്ചിരുന്നു.
അല്ലുവിന്‍റെ ജന്മദിനമായിരുന്നു ഇന്നലെ. എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികളെ കാണുകയും അവരെ സാമ്ബത്തികമായി സഹായിക്കുകയും ചെയ്യാറുണ്ട് . ഇതുകൂടാതെ ഈ ദിവസം രക്തം ദാനം ചെയ്യുകയും , രക്തം ദാനം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.