ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം കത്തനാറിന്റെ ചിത്രീകരണംതുടങ്ങി.
ഏപ്രില്‍ 24ന് ജയസൂര്യ ജോയിന്‍ ചെയ്യും.നാലു ഷെഡ്യൂളുകളിലായി 170 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍നിന്നുള്ള താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഏഴു ഭാഷകളില്‍ ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന കത്തനാര്‍ ശ്രീ ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും. ചരിത്രത്തിന്റെ താളുകളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാര്‍ .കത്തനാറുടെ ബാല്യം മുതലുള്ള ജീവിതം ചിത്രം പറയുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവര്‍ത്തകരുടെയും പിന്‍ബലത്തോടെ ചലച്ചിത്രാവിഷ്‌കാരം നടത്തുന്നു എന്നതാണ് പ്രത്യേകത. കത്തനാര്‍ (the wild sorcerer ) എന്നാണ് ടാഗ് ലൈന്‍. വി എഫ്.എക്‌സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ത്രിഡി വിസ്മയമാണ് ഒരുക്കുന്നത്.
36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് കൊച്ചിയിലെ പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്.ഇവിടെയാണ് ഭൂരിഭാഗം ചിത്രീകരണവും.
തമിഴ് – തെലുങ്ക് സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവന്‍ ആണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് ആക്ഷന്‍ രംഗങ്ങള്‍ കമ്‌ബോസ് ചെയ്യുന്നത്. രചന ആര്‍. രാമാനന്ദ്. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ. രാഹുല്‍ സുബ്രമണ്യനാണ് സംഗീത സംവിധാനം.എഡിറ്റിംഗ് റോജിന്‍ തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍. പി.ആര്‍. ഒ വാഴൂര്‍ ജോസ്.