തന്നെക്കുറിച്ച് അപവാദം പറയുന്നവരെ മൈക്കിലൂടെ ഭീഷണിപ്പെടുത്തുന്നയാാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതാരാണെന്നോ, എവിടെയാണ് സംഭവമെന്നോ, ഇയാളെക്കുറിച്ച് എന്ത് അപവാദമാണ് ആളുകള്‍ പറഞ്ഞതെന്നോ വ്യക്തമല്ല.
‘എനിക്ക് അത്രത്തോളം മാനസിക വിഷമം ഉള്ളതുകൊണ്ടാണ് ഇത്രയും പറയുന്നത്. വീടിന് കല്ലിട്ട അന്നുമുതല്‍ എന്നെക്കൊണ്ട് അപവാദം പറയുകയാണ്. എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, വീട് ഇവിടെ അടുത്തുതന്നെയാണ് നേരിട്ട് വന്ന് സംസാരിക്കാം. അല്ലാതെ ചായക്കടയില്‍ ഇരുന്നുകൊണ്ട് പറഞ്ഞാല്‍ വീട്ടില്‍ക്കയറി ഞാന്‍ ഇടിക്കും. എനിക്ക് പൊലീസ് സ്റ്റേഷന്‍ പുത്തരിയല്ല.’ -എന്നാണ് യുവാവ് പറയുന്നത്. വീഡിയോ വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Home Lifestyle Entertainment അപവാദം പറഞ്ഞാല്‍ വീട്ടില്‍ക്കയറി ഇടിക്കും;മൈക്കെടുത്ത് മുന്നറിയിപ്പ് നല്‍കി യുവാവ്