ധോണി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ എം.എസ് ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ലെറ്റ്‌സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് റിലീസായി. ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. രമേശ് തമിഴ്മണിയാണ് സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറായി ഒരുങ്ങുന്ന ‘എല്‍ജിഎം’ല്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.