നേട്ടങ്ങള്‍ കൊയ്ത് ‘ദസറ’;മില്യണ്‍ ഡോളര്‍ കടക്കുന്ന നാനിയുടെ ആദ്യ ചിത്രം

Advertisement

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ദസറ’ മികച്ച പ്രകടനമാണ് ബോക്സ് ഓഫീസില്‍ കാഴ്ചവെയ്ക്കുന്നത്. ലോകമെമ്പാടും 110 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നോര്‍ത്ത് അമേരിക്കയില്‍ രണ്ട് മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് ‘ദസറ’ എന്നാണ് നടന്‍ മഹേഷ് ബാബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.