സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്

Advertisement

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. കന്നഡ ചിത്രം കെഡിയുടെ ചിത്രീകരണത്തിനിടെ ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
അപകടത്തില്‍ താരത്തിന്റെ കൈക്കും മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബംഗളൂരു മഗഡി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കെജിഎഫിന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമയാണ് കെഡി.