സാംബസി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും എടുത്ത് ചാടി ടൊവിനോ

Advertisement

ആഫ്രിക്കന്‍ യാത്രയ്ക്കിടെ ബഞ്ജി ജമ്പിംഗ് നടത്തുന്ന ടൊവിനൊ തോമസിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്‌റ്റോറിയ ഫാള്‍സിന് സമീപത്തുള്ള പാലത്തില്‍ നിന്നുമാണ് താരം ഡൈവ് ചെയ്യുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയുടെയും സിംബാബ്‌വെയുടെയും അതിര്‍ത്തിയിലുള്ള വെള്ളച്ചാട്ടമാണ് വിക്‌റ്റോറിയ. സാംബസി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നുള്ള ബഞ്ജി ജമ്പിംഗിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ പങ്കുവച്ചിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കിയെത്തുന്ന ചിത്രം, 2028 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന 2018, നവാഗതായ സുജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ കോമഡി ചിത്രം അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.