കെജിഎഫിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തയാളാണ് യഷ്. കെജിഎഫ് ചാറ്റര്‍ 2ന് ശേഷം താരത്തിന്റേതായി പുതിയ സിനിമയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. യഷിന്റെ പുതിയ ചിത്രം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത് സംബന്ധിച്ച കഴിഞ്ഞ ഒരു വര്‍ഷമായി യഷും ഗീതു മോഹന്‍ദാസും പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലാണെന്നാണ് വിവരം. ഒരു മാസത്തിനുള്ളില്‍ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകും. ചിത്രം കന്നടയിലാണോ അതോ വിവിധ ഭാഷകളിലാണോ ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. താരത്തിന്റെ കരിയറിലെ 19ാമത്തെ ചിത്രമാണിത്.