മുത്തയ്യ മുരളീധരനായി മധുര്‍ മിട്ടല്‍: 800 പോസ്റ്റര്‍ റിലീസായി

Advertisement

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കായ 800 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മുരളീധരന്റെ അമ്പത്തൊന്നാം പിറന്നാള്‍ ദിനത്തോടനുബ ന്ധിച്ചാണു പോസ്റ്റര്‍ റിലീസ് ചെയ്തത്. എം എസ് ശ്രീപദി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മധുര്‍ മിട്ടലാണു മുരളീധരന്റെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ മുരളീധരന്‍ കൊയ്ത 800 വിക്കറ്റില്‍ നിന്നാണു സിനിമയുടെ ടൈറ്റില്‍ പിറന്നിരിക്കുന്നത്. നേരത്തെ വിജയ് സേതുപതി മുരളീധരന്റെ വേഷത്തില്‍ എത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. മഹിമ നമ്പാര്യാണു ചിത്രത്തിലെ നായിക. നരെയ്ന്‍, നാസര്‍, റിത്വിക, അരുള്‍ദോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.