റഹ്‍മാനും ഭാവനയും ഒന്നിക്കുന്ന മലയാള ചിത്രം, ചിത്രീകരണം തുടങ്ങി

Advertisement

ഭാവന നായികയാകുന്ന പുതിയ മലയാള ചിത്രത്തിന് ആരംഭമായി. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച് നടന്നു. റിയാസ് മരാത്താണ് ചിത്രത്തിന്റെ സംവിധാനം. റിയാസ് മരാത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

റഹ്‍മാനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷെബിൻ ബെൻസണ്‍, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ഉണ്ട്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എറണാകുളം, പൊള്ളാച്ചി. പോണ്ടിച്ചേരി, കൊടൈക്കനാല്‍, വാഗമണ്‍ തുടങ്ങിയവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ആദിത് പ്രസന്ന കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. എപികെ സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊജക്റ്റ് ഡിസൈനര്‍ പ്രണവ് രാജ്. പൊഡക്ഷൻ കണ്‍ട്രോളര് ഡേവിസസണ്‍ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംസണ്‍ സെബാസ്റ്റ്യൻ, കളറിസ്റ്റ് സി പി രമേഷ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ആക്ഷൻ കൊറിയോഗ്രാഫി ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരുമാണ്.

‘ഹണ്ട്’ എന്ന ചിത്രമാണ് ഭാവനയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹണ്ട്’. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവർത്തുന്നത്. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.