മമ്മൂട്ടികമ്പനി ലോഗോ മാറ്റി

Advertisement

കോപ്പിയടി വിവാദത്തിനു പിന്നാലെ ലോഗോ മാറ്റി മമ്മൂട്ടികമ്പനി. പുതിയ ലോഗോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചു. മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ ചേര്‍ന്നതാണ് പുതിയ ലോഗോ. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്.
ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിസ് ജോസ്‌മോന്‍ വാഴയില്‍ എന്ന ഒരു പ്രൊഫൈലാണ് മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയിലെ കോപ്പിയടി ചൂണ്ടിക്കാട്ടിയത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈനോട് വളരെ സാമ്യമുള്ളതായിരുന്നു പഴയ ലോഗോ. തുടര്‍ന്ന് ഈ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചു.