ജയറാമിനൊപ്പം ആദ്യമായി ശബരിമല സന്നിധിയിലെത്തി ദര്‍ശനം നടത്തി പാര്‍വതി. അയ്യപ്പസ്വാമിക്ക് മുന്നില്‍ കറുത്ത വസ്ത്രത്തില്‍ മാലയിട്ട്, ഭക്തിനിര്‍ഭരമായി ഇരുവരും തൊഴുന്ന ചിത്രങ്ങള്‍ ജയറാമാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. കൂപ്പു കയ്യോടെ ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങള്‍ പങ്കുവെച്ചത്.
വൈകിട്ട് ദീപാരാധന തൊഴാനാണ് ഇരുവരും സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ സ്ഥിരം സന്ദര്‍ശകനാണ് ജയറാം. 1992-ലാണ് ജയറാമും പാര്‍വതിയും വിവാഹിതരാകുന്നത്.